യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായി എന്ന് ആരും കരുതണ്ട എന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ്. ചില പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് സൂപ്പർ ലീഗ് തൽക്കാലം നിർത്തിവെച്ചത് മാത്രമാണ്. കൂടുതൽ ചർച്ചകൾ നടത്തി സൂപ്പർ ലീഗ് തിരികെ വരും എന്ന് പെരസ് പറഞ്ഞു. സൂപ്പർ ലീഗ് എന്താണെന്ന് എല്ലാവരെയും പറഞ്ഞു മനസ്സിലാക്കുന്നതിൽ തെറ്റുപറ്റിയതാകാം തിരിച്ചടിക്ക് കാരണം എന്ന് പെരസ് പറഞ്ഞു.
സൂപ്പർ ലീഗിൽ ഉണ്ടായിരുന്ന 12 ടീമും തങ്ങളുടെ ഒപ്പം തന്നെയുണ്ട്. എല്ലാവരും കരാർ ഒപ്പിട്ടതാണ്. അതിൽ നിന്ന് പിൻവാങ്ങാൻ ഉള്ള പിഴ ഇതുവരെ ആരും അടച്ചില്ല എന്നും പെരസ് പറഞ്ഞു. സൂപ്പർ ലീഗ് നടന്നില്ല എങ്കിൽ മറ്റൊരു ലീഗുമായി വരും എന്നും പെരസ് പറഞ്ഞു. സൂപ്പർ ലീഗിനെതിരെ രംഗത്തു വന്ന ചെൽസി ആരാധകരെ ആരാണ് അവിടെ അയച്ചത് എന്ന് തനിക്ക് അറിയാമെന്നും പെരസ് പറഞ്ഞു.