89 മിനിറ്റിൽ ജയം പിടിച്ചെടുത്തു മൊണാക്കോ, ഇസാക്കിന്റെ ഗോളിൽ ജയം കണ്ടു സോസിദാഡും

20211022 032220

യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ബിയിൽ പി.എസ്.വിയെ 89 മിനിറ്റിലെ ഗോളിൽ 2-1 നു വീഴ്ത്തി എ.എസ് മൊണാക്കോ. പകരക്കാരൻ ആയി ഇറങ്ങിയ ഫ്രഞ്ച് യുവ താരം സോഫിയാനെ ഡിയോപ് നേടിയ ഗോളിൽ ആണ് മൊണാക്കോ ജയം പിടിച്ചെടുത്തത്. ഹെൻറിക്വയുടെ പാസിൽ നിന്നു വലൻ കാലൻ അടിയിലൂടെയാണ് 75 മിനിറ്റിൽ പകരക്കാരൻ ആയി ഇറങ്ങിയ ഡിയോപ് വിജയഗോൾ നേടിയത്. 19 മിനിറ്റിൽ ഹെൻറിക്വയുടെ പാസിൽ നിന്നു ഗോൾ നേടിയ മിരോൻ ബോഡു മൊണാക്കോയെ മുന്നിലെത്തിച്ചു എങ്കിലും രണ്ടാം പകുതിയിൽ പി.എസ്.വി തിരിച്ചടിച്ചു. 59 മിനിറ്റിൽ കോഡി ഗാക്പോ ആണ് ഡച്ച് ടീമിന് സമനില ഗോൾ സമ്മാനിച്ചു.

തുടർന്ന് സമനില ആവും എന്നു പ്രതീക്ഷിച്ച മത്സരത്തിൽ ആണ് 89 മിനിറ്റിൽ വിജയഗോൾ പിറന്നത്. അതേസമയം ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ റയൽ സോസിദാഡ് ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ ജയം കണ്ടത്തി. ഗ്രാസിനെ അലക്‌സാണ്ടർ ഇസാക്കിന്റെ ഏക ഗോളിന് ആണ് സ്പാനിഷ് ടീം തോൽപ്പിച്ചത്. 68 മിനിറ്റിൽ അലക്‌സാണ്ടർ സോർലോത്തിന്റെ പാസിൽ നിന്നു ആയിരുന്നു ഇസാക്കിന്റെ ഗോൾ. മത്സരത്തിൽ 87 മിനിറ്റിൽ ഗ്രാസ് താരം സ്റ്റാൻകോവിച്ചിനു ചുവപ്പ് കാർഡും കണ്ടു. നിലവിൽ ഗ്രൂപ്പ് ബിയിൽ മൊണാക്കോ ഒന്നാം സ്ഥാനത്തും സോസിദാഡ് രണ്ടാം സ്ഥാനത്തും ആണ്.

Previous article7 ഗോൾ ത്രില്ലറിൽ തിരിച്ചു വന്നു സ്പാർട്ട പ്രാഗിനെ വീഴ്ത്തി ലിയോൺ
Next articleഒളിമ്പിയകോസിനെ വീഴ്ത്തി ഫ്രാങ്ക്ഫർട്ട്, യൂറോപ്പിൽ ആദ്യ ജയം നേടി റേഞ്ചേഴ്സ്