മിലാനെതിരായ വിജയം ഭാഗ്യം കൊണ്ടാണെന്ന് ലൂക് ഷോ

20210319 103238
- Advertisement -

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് എ സി മിലാനെ പരാജയപ്പെടുത്തി യൂറോപ്പ ലീഗ് ക്വാർട്ടറിലേക്ക് മുന്നേറി എങ്കിലും യുണൈറ്റഡിന്റെ പ്രകടനം അത്ര തൃപ്തികരമായിരുന്നല്ല. ഇന്നലെ വിജയിച്ചതിൽ സന്തോഷം ഉണ്ട് എന്ന് പറഞ്ഞ ലൂക് ഷോ എന്നാൽ തന്റെ ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു എന്ന് പറഞ്ഞു. ആദ്യ പകുതിയിൽ പാസു പോലെ നേരെ ചെയ്യാൻ ടീമിനായില്ല എന്ന് ലൂക് ഷോ പറഞ്ഞു. ഇത് ടീമിനെ തന്നെ സമ്മർദ്ദത്തിൽ ആക്കിയെന്നും ഷോ പറഞ്ഞു.

വിജയിച്ചു എങ്കിലും തന്റെ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഭാഗ്യമാണ് തുണച്ചത് എന്ന് ഷോ പറഞ്ഞു. പോഗ്ബ കളത്തിൽ ഇറങ്ങിയതും സഹായകരമായി. പോഗ്ബയെ പോലെ ലോകോത്തര താരങ്ങൾ ബെഞ്ചിൽ ഉണ്ടെങ്കിൽ അത് എന്നും ടീമിന് കരുത്താണ് എന്നും ഷോ പറഞ്ഞു. മിലാനെ അവരുടെ നാട്ടിൽ വന്ന് തോൽപ്പിക്കുക എളുപ്പമല്ല എന്നും യുണൈറ്റഡ് ലൈഫ് ബാക്ക് പറഞ്ഞു.

Advertisement