യൂറോപ്പ ലീഗിൽ ദിമിത്രി പയറ്റിന്റെ ഗോളിൽ ലാസിയോയെ സമനിലയിൽ തളച്ചു മാഴ്സെ

20211105 040634

യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഇയിലെ ആവേശകരമായ മത്സരത്തിൽ 2-2 ന്റെ സമനില വഴങ്ങി ലാസിയോയും മാഴ്സെയും. ഗ്രൂപ്പ് ഘട്ടത്തിൽ ഇത് തുടർച്ചയായ നാലാം മത്സരത്തിലാണ് മാഴ്സെ സമനില വഴങ്ങിയത്. മത്സരത്തിന്റെ 32 മത്തെ മിനിറ്റിൽ തന്നെ വീഴ്ത്തിയതിനു വാർ അനുവദിച്ച പെനാൽട്ടി ലക്ഷ്യം കണ്ടു മിലിക് ആണ് മാഴ്സെയെ മുന്നിലെത്തിക്കുന്നത്. എന്നാൽ മാഴ്സെ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതിക്ക് തൊട്ടു മുമ്പ് സാരിയുടെ ടീം സമനില ഗോൾ കണ്ടത്തി.

ഫിലിപ്പെ ആന്റേഴ്‌സൻ ആണ് ഇറ്റാലിയൻ ടീമിന് ആയി സമനില ഗോൾ കണ്ടത്തിയത്. രണ്ടാം പകുതി തുടങ്ങി നാലു മിനിറ്റിനുള്ളിൽ ഗോൾ കണ്ടത്തിയ ചിരോ ഇമ്മോബൈൽ ലാസിയോയെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു. എന്നാൽ തുടർന്ന് പരാജയം ഒഴിവാക്കാൻ നന്നായി പൊരുതിയ 82 മത്തെ മിനിറ്റിൽ ക്യാപ്റ്റൻ ദിമിത്രി പയറ്റിലൂടെ സമനില ഗോൾ കണ്ടത്തുക ആയിരുന്നു. നിലവിൽ ഗ്രൂപ്പിൽ ഗലാസ്റ്ററയിക്ക് പിന്നിൽ ലാസിയോ രണ്ടാമതും മാഴ്സെ മൂന്നാമതും ആണ്.

Previous articleപെനാൽട്ടി പാഴാക്കി വാർഡി, യൂറോപ്പ ലീഗിൽ സമനില വഴങ്ങി ലെസ്റ്റർ സിറ്റി
Next articleയൂറോപ്പ ലീഗിൽ റയൽ ബെറ്റിസിനെ തകർത്തു ലെവർകുസൻ, നിർണായക ജയവുമായി സെൽറ്റികും