യൂറോപ്പ ലീഗിൽ ഗ്രൂപ്പ് സിയിൽ സമനിലക്കും പരാജയത്തിനും ശേഷം ആദ്യ ജയം കണ്ടത്തി എസ്.എസ് നാപ്പോളി. ലീഗിയ വാർസോയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ഇറ്റാലിയൻ ടീം തോൽപ്പിച്ചത്. മത്സരത്തിൽ 70 ശതമാനം സമയം പന്ത് കൈവശം വച്ച് 28 ഷോട്ടുകൾ ഉതിർത്ത നാപ്പോളിക്ക് പക്ഷെ എതിരാളിയുടെ പ്രതിരോധം ഭേദിക്കാൻ 76 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. മറ്റെയോ പോളിറ്റാന്യോയുടെ പാസിൽ നിന്നു അതുഗ്രൻ അതിമനോഹരമായ ഒരു ഷോട്ടിലൂടെ ക്യാപ്റ്റൻ ലോറൻസോ ഇൻസിഗിനെ ആണ് നാപ്പോളിക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. 2018 നു ശേഷം യൂറോപ്പിൽ ഇൻസിഗിനെയുടെ ആദ്യ ഗോൾ ആയിരുന്നു ഇത്.
ഗോൾ കണ്ടത്തിയതോടെ കൂടുതൽ അപകടകാരികൾ ആയ നാപ്പോളി 80 മിനിറ്റിൽ രണ്ടാം ഗോളും നേടി. ഇത്തവണ ഇൻസിഗിനെയുടെ പാസിൽ നിന്നു വിക്ടർ ഒസിമ്ഹൻ ആയിരുന്നു ഗോൾ കണ്ടത്തിയത്. മത്സരം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് എൽമാസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മറ്റെയോ പോളിറ്റാന്യോ നാപ്പോളി ജയം പൂർത്തിയാക്കുക ആയിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ ഇറ്റാലിയൻ വമ്പന്മാർക്ക് ആയി.