ടോട്ടനം യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ഇന്നലെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആന്റ്വർപിനെ തോൽപ്പിച്ചതോടെയാണ് സ്പർസ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ലണ്ടണിൽ നടന്ന മത്സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സ്പർസ് വിജയിച്ചത്. പ്രമുഖരിൽ പലർക്കും വിശ്രമം നൽകിയാണ് സ്പർസ് ഇറങ്ങിയത് എങ്കിലും അതൊന്നും ടീമിന്റെ പ്രകടനത്തെ ബാധിച്ചില്ല.
രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ കാർലോസ് വിനീഷ്യസിലൂടെ ആണ് ലീഡ് നേടിയത്. എഴുപതാം മിനുട്ടിൽ ലൊ സെൽസോ സ്പർസിന്റെ രണ്ടാം ഗോളും നേടി. സബ്ബായി എത്തിയ ഹാരി കെയ്ൻ ആയിരിന്നു ലൊ സെൽസോയുടെ ഗോൾ ഒരുക്കിയത്. കെയ്നിന്റെ ഈ സീസണിലെ 13ആം അസിസ്റ്റാണിത്. ഈ വിജയത്തോടെ സ്പർസ് ഗ്രൂപ്പിൽ 13 പോയിന്റുമായി ഒന്നാമത് എത്തി. ആന്റ്വർപ്പ് ആണ് രണ്ടാമത്.