ശക്തർ അതിശക്തർ!! യൂറോപ്പ ലീഗ് സെമിയിൽ

ഉക്രൈൻ ടീമായ ശക്തർ യൂറോപ്പ ലീഗ് സെമിയിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ബേസലിനെ തകർത്തെറിഞ്ഞാണ് ശക്തറ്റ് സെമിയിലേക്ക് മുന്നേറിയത്. തികച്ചും ഏകപക്ഷീകയമായ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ശക്തറിന്റെ വിജയം. മൂന്ന് ബ്രസീൽ താരങ്ങളുടെ മികവിലാണ് ശക്തർ ഈ വിജയം കരസ്ഥമാക്കിയത്.

ബ്രസീലിയൻ താരങ്ങളായ ടെയ്സൺ, അലൻ പാട്രിക്ക്, ഡോഡോ എന്നിവരാണ് ഇന്ന് ശക്തറിനായി ഗോൾ നേടി. രണ്ടാാം മിനുട്ടിൽ തന്നെ ഉക്രൈൻ താരം മൊറയസും ശക്തറിനായി ഗോൾ നേടിയിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം റിക്കി വാനാണ് ബേസലിന്റെ ആശ്വാസ ഗോൾ നേടിയത്. സെമിയിൽ ഇന്റർ മിലാനെ ആകും ശക്തർ നേരിടുക.

Previous articleമാഞ്ചസ്റ്ററിന് സെമിയിൽ സെവിയ്യ എതിരാളികൾ, വോൾവ്സിനെ വീഴ്ത്തി
Next articleയുവ ഫുൾബാക്ക് കെയ്ല് വാൽകർ പീറ്റേഴ്സ് ഇനി സൗതാമ്പ്ടണിൽ തന്നെ