യുവ ഫുൾബാക്ക് കെയ്ല് വാൽകർ പീറ്റേഴ്സ് ഇനി സൗതാമ്പ്ടണിൽ തന്നെ

- Advertisement -

യുവ ഫുൾബാക്ക് കെയ്ല് വാൽകർ പീറ്റേഴ്സിനെ സൗതാമ്പ്ടൺ സ്ഥിര കരാറിൽ സിഅൻ ചെയ്തു. ജനുവരി മുതൽ ടോട്ടൻഹാമിൽ നിന്ന് സൗതാമ്പ്ടണിൽ ലോണടിസ്ഥാനത്തിൽ കളിക്കുക ആയിരുന്നു വാൽകർ പീറ്റേഴ്സ്. ഇപ്പോൾ താരം 5 വർഷത്തെ കരാറാണ് സൗതാമ്പ്ടണുമായി ഒപ്പുവെച്ചത്. ഹൊയിബിയേർഗ് സ്പർസിലേക്ക് പോയതിനൊപ്പം തന്നെയാണ് പീറ്റേഴ്സ് സൗതാമ്പ്ടണിലേക്ക് വന്നത്.

ഏകദേശം 15 മില്യണോളം ആണ് യുവ ഫുൾബാക്കിനായി സ്പർസ് വില ഇട്ടിരുന്നത്. ഇരുപത്തി മൂന്ന്കാരനായ കെയ്ല് പൊചടീനോയുടെ കീഴിൽ സ്പർസ് ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. എന്നാൽ മൗറീനോ വന്നതോടെ താരത്തിന് അവസരങ്ങൾ കുറഞ്ഞു. സ്പർസിന്റെ അക്കാദമിയിലൂടെ ആണ് കെയ്ല് വളർന്നു വന്നത്. ഇംഗ്ലീഷ് ടീം അണ്ടർ 21 ലോക കിരീടം നേടിയപ്പോൾ ആ ടീമിന്റെ പ്രധാന ഭാഗവുമായിരുന്നു കെയ്ല്.

Advertisement