“റോമയ്ക്ക് എതിരായ സെമി ഫൈനൽ ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണ് വിധി എഴുതുക”

20201107 205940
Credit: Twitter

യൂറോപ്പ ലീഗ് സെമി ഫൈനലിൽ റോമയെ നേരിടാൻ വേണ്ടി ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. റോമയ്ക്ക് എതിരായ സെമി ഫൈനൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും നിർണായകമായ മത്സരമാണ് എന്ന് യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക് ഷോ പറഞ്ഞു. റോമയ്ക്ക് എതിരായ ഫലം ആയിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ എന്താണെന്ന് നിർണയിക്കുക എന്നും യുണൈറ്റഡ് ഫുൾബാക്ക് പറഞ്ഞു.

അന്ന് വിജയിക്കുക നിർബന്ധമാണ്. കഴിഞ്ഞ സീസൺ യൂറോപ്പയിൽ ഉൾപ്പെടെ നിരവധി സെമി ഫൈനലുകളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വീണത്. ഇനി അങ്ങനെ ഒരു പരാജയം അനുവദിച്ചുകൂട. ഈ സെമി ഫൈനൽ വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ശരിയായ പാതയിലാണെന്ന് തെളിയിക്കണം എന്ന് ലൂക് ഷോ പറഞ്ഞു. ഒലെ ഗണ്ണാർ സോൾഷ്യറിന്റെ കീഴിലെ ആദ്യ കിരീടം ആയി യൂറോപ്പ ലീഗ് മാറുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.