യുവേഫ റയലിനെ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കില്ല എന്ന് സിദാൻ

20210426 170907

യുവേഫ റയൽ മാഡ്രിഡ് അടക്കമുള്ള ക്ലബുകളെ അടുത്ത ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കും എന്നുള്ള അഭ്യൂഹങ്ങൾ ശരിയല്ല എന്ന് സിദാൻ. അടുത്ത തവണയും റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ തന്നെ ഉണ്ടാകും എന്ന് സിദാൻ പറഞ്ഞു‌. പുറത്ത് സംസാരങ്ങൾ നടക്കുന്ന സ്വാഭാവികമാണ്. അത് തങ്ങൾക്ക് നിയന്ത്രിക്കാൻ ആകില്ല. സിദാൻ പറഞ്ഞു.

തന്റെ ശ്രദ്ധ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മാത്രമാണെന്ന് സിദാൻ പറഞ്ഞു. യൂറോപ്യൻ സൂപ്പർ ലീഗിൽ തുടരുന്നതിനാൽ റയലിനെ വിലക്കും എന്നാണ് ഇപ്പോൾ അഭ്യൂഹങ്ങൾ തുടരുന്നത്. നാളെ ആദ്യ പാദ സെനിയിൽ ചെൽസിയെ നേരിടാൻ ഇരിക്കുകയാണ് റയൽ മാഡ്രിഡ്. ഇത് സെമി ഫൈനൽ ആണെന്നും അതുകൊണ്ട് തന്നെ കടുപ്പമായിരിക്കും എന്നും സിദാൻ പറഞ്ഞു.