മൂന്നടിച്ച് ലെപ്‌സിഗ്, യൂറോപ്പയിൽ വീണ്ടും ജയം

യൂറോപ്പ ലീഗിൽ ആർ.ബി ലെപ്‌സിഗിന് മികച്ച ജയം. ബുണ്ടസ് ലീഗ ടീമായ ലെപ്‌സിഗ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ജയം സ്വന്തമാക്കിയത്. നോർവീജിയൻ ക്ലബായ റോസെൻബോർഗ് ബികെയെയാണ് ലെപ്‌സിഗ് പരാജയപ്പെടുത്തിയത്. ജീൻ കെവിൻ ഓഗസ്റ്റെയിൻ, ഇബ്രാഹിമാ കോനാട്ടെ, മതായുസ് കുഹ എന്നിവരാണ് ലെപ്‌സിഗിന് വേണ്ടി ഗോളടിച്ചത്.

റോസെൻബോർഗിന്റെ ആശ്വാസ ഗോൾ നേടിയത് ഇസാം ജബലിയാണ്. ആദ്യ പകുതിയിൽ തന്നെ ഒരു ഗോളിന്റെ ലീഡ് നേടാൻ ലെപ്‌സിഗിനായിരുന്നു. ബുണ്ടസ് ലീഗയിലും വിജയക്കുതിപ്പ് തുടരുന്ന ലെപ്‌സിഗ് യൂറോപ്പയിലും അതാവർത്തിക്കുകയാണ്.

Previous articleഅർജന്റീനിയൻ താരത്തിന്റെ ഇരട്ട ഗോൾ, ബയേർ ലെവർകൂസന് ജയം
Next articleമഞ്ഞപ്പടയുടെ അറേബ്യൻ ഫുട്ബോൾ ലീഗ് ഇന്ന്