അർജന്റീനിയൻ താരത്തിന്റെ ഇരട്ട ഗോൾ, ബയേർ ലെവർകൂസന് ജയം

യൂറോപ്പ ലീഗിൽ ബയേർ ലെവർകൂസന് തർപ്പൻ ജയം. സൈപ്രസ് ക്ലബായ AEK ലാർണാകയെയാണ് ബയേർ ലെവർകൂസൻ പരാജയപ്പെടുത്തിയത്. അർജന്റീനിയൻ യുവതാരം ലൂക്കാസ് അലരിയോയുടെ ഇരട്ട ഗോളുകളാണ് ബയേർ ലെവർകൂസന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. ഒരു ഗോളിന് പിന്നിട്ട് നിന്നിട്ടാണ് ബയേർ ലെവർകൂസൻ വിജയം സ്വന്തമാക്കിയത്.

ബയേർ ലെവർകൂസന് വേണ്ടി കൈ ഹാവേറ്റ്സ്, അലരിയോ, ജൂലിയൻ ബ്രാൻഡ് എന്നിവർ ഗോളടിച്ചു. തൃച്ചക്കോവ്സ്കി, റാസ്പസ് എന്നിവരാണ് ഗോളടിച്ചത്. ബുണ്ടസ് ലീഗയിൽ ഡോർട്മുണ്ടിനോട് പരാജയപ്പെട്ട ബയേർ ലെവർകൂസൻ മികച്ച തിരിച്ചു വരവാണ് യൂറോപ്പയിൽ നടത്തിയത്.

Previous articleരണ്ടാം പകുതിയിൽ വമ്പൻ തിരിച്ചു വരവ് നടത്തി മിലാൻ
Next articleമൂന്നടിച്ച് ലെപ്‌സിഗ്, യൂറോപ്പയിൽ വീണ്ടും ജയം