ഇബ്രാഹിമോവിച് വീണ്ടും ഓൾഡ്ട്രാഫോർഡിൽ എത്തും, യൂറോപ്പയിൽ മിലാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം

- Advertisement -

യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകുന്ന പോരാട്ടമാണ് നടക്കാൻ പോകുന്നത്. ഫുട്ബോൾ ചരിത്രത്തിലെ വലിയ ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും എ സി മിലാനും ആണ് നേർക്കുനേർ വരുന്നത്. ഇന്ന് നടന്ന പ്രീക്വാർട്ടർ നറുക്കിലെ ഏറ്റവും ആവേശകരമായ ഫിക്സ്ചറും ഇതു തന്നെ. മുൻ യുണൈറ്റഡ് താരം ഇബ്രാഹിമോവിച് മാഞ്ചസ്റ്ററിലേക്ക് മടങ്ങി വരുന്നതിനു ഈ മത്സരം സാക്ഷിയാകും.

എ സി മിലാനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ഈ മത്സരം ഒരുപോലെ നിർണായകായിരിക്കും. നീണ്ട വർഷങ്ങളുടെ മോശം ഫോമിനു ശേഷം രണ്ടു ടീമുകളും പ്രതീക്ഷ നൽകിയ സീസണാണ് ഇത്. ലീഗിൽ രണ്ട് ടീമുകൾക്കും കാലിടറാൻ തുടങ്ങിയതോടെ ഇനി പ്രധാന കിരീട പ്രതീക്ഷ യൂറോപ്പ ലീഗാണ്. അതുകൊണ്ട് തന്നെ ശക്തമായ പോരാട്ടം ഈ രണ്ടു ക്ലബുകളും തമ്മിൽ നടക്കും.

ആഴ്സണലിന് ഒളിമ്പിയാകോസും, സ്പർസിന് ഡിനമോ സഗ്രബും അയാക്സിന് യങ് ബോയ്സും റോമയ്ക്ക് ശക്തറുമാണ് എതിരാളികൾ.

പ്രീക്വാർട്ടർ ഫിക്സ്ചർ;

Manchester United v Milan
Olympiakos v Arsenal
Dinamo Zagreb v Tottenham
Slavia Prague v Rangers
Ajax v Young Boys
Roma v Shakhtar
Dynamo Kyiv v Villarreal
Granada v Molde

Advertisement