യൂറോപ്പയിൽ പൊരുതി ജയിച്ച് ഏ.സി മിലാൻ

- Advertisement -

യൂറോപ്പയിൽ പൊരുതി ജയിച്ച് ഇറ്റാലിയൻ വമ്പന്മാരായ ഏ.സി മിലാൻ.രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് മിലാൻ ടുഡെലങ്ങിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽ പോയ ശേഷം ശക്തമായി തിരിച്ചു വന്നാണ് മിലാൻ വിജയം സ്വന്തമാക്കിയത്. രണ്ടു സെൽഫ് ഗോളുകൾ മത്സരത്തിൽ മിലാനു ഗുണകരമായി. ഡൊമിനിക്ക് സ്ട്രോൾസ്, ഡേവിഡ് ടർപ്പിൽ എന്നിവരാണ് ടുഡെലങ്ങിനു വേണ്ടി ഗോളടിച്ചത്.

മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനുട്ടിൽ തന്നെ യുവതാരം പാട്രിക്ക് ക്രുട്ടോണിന്റെ ഗോളിൽ മിലാൻ ലീഡ് നേടി. എന്നാൽ ലക്സംബര്ഗിയൻ ക്ലബ് ആദ്യ പകുതിയിൽ തന്നെ ലീഡ് നേടി. റോസാ ഡിക്രൂസിന്റെയും ടോം ഷനെല്ലിന്റെയും സെൽഫ് ഗോളുകളാണ് മിലാനു തുണയായത്. ഹകൻ കൽഹാനോഗ്ലുവും ഫാബിയോ ബോറിനിയുമാണ് മിലൻറെ ഗോളുകൾ അടിച്ചത്.

Advertisement