യൂറോപ്പയിൽ ആറടിച്ച് സ്പോർട്ടിങ്

- Advertisement -

യൂറോപ്പയിൽ ആറടിച്ച് സ്പോർട്ടിങ്. ക്വാറബാഗിനെയാണ് ഒന്നിനെതിരെ ആറ് ഗോളുകൾക്ക് സ്പോർട്ടിങ് പരാജയപ്പെടുത്തിയത്. അബ്ദോളായ് ഡയബിയും ബ്രൂണോ ഫെർണാണ്ടസും ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ നാനിയും ബസ്‌ ദോസ്റ്റും സ്പോർട്ടിങ്ങിനു വേണ്ടി ഗോളടിച്ചു.

അസർബൈജാൻ ക്ലബായ ക്വാറബാഗിന്റെ ആശ്വാസ ഗോൾ നേടിയത് പതിനാലാം മിനുട്ടിൽ അബ്ദെല്ല സൗബീറാണ്. ഈ വിജയത്തോടു കൂടി ഗ്രൂപ്പ് ഈയിൽ ആഴ്‌സണലിന് പിറകിൽ രണ്ടാം സ്ഥാനക്കാരാണ് സ്പോർട്ടിങ്.

Advertisement