24 പെനാൾട്ടികൾ, അവസാനം എ സി മിലാന് വിജയം

Img 20201002 100459
- Advertisement -

ഇന്നലെ യൂറോപ്പ ലീഗ് പ്ലേ ഓഫിൽ കണ്ടത് ഫുട്ബോളിൽ അധികം കാണാത്ത കാഴ്ചയാണ്. ഇന്നലെ എ സി മിലാനും റിയോ അവെയും തമ്മിൽ കളിച്ച മത്സരം തീരുമാനമാകാൻ വേണ്ടി വന്നത് 24 പെനാൾട്ടി കിക്കുകൾ ആണ്. ആവേശകരമായ മത്സരം നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ ആയിരുന്നു അവസാനിച്ചത്. തുടർന്ന് എക്സ്ട്രാ ടൈമിൽ എത്തിയപ്പോൾ ഗെൽസണിലൂടെ 91ആം മിനുട്ടിൽ റിയോ ലീഡ് എടുത്തു. നിശ്ചിത സമയം കഴിഞ്ഞ് 122ആം മിനുട്ടിൽ ഒരു പെനാൾട്ടി വേണ്ടി വന്നു എ സി മിലാന് മത്സരം സമനിലയിൽ ആക്കാൻ.

മികച്ച ഫോമിൽ ഉള്ള ഹകൻ ചാഹനൊഗ്ലു ആണ് പെനാൾട്ടിയിലൂടെ സമനില നേടിക്കൊടുത്തത്. പിന്നീട് ആണ് വളരെ അധികം നീണ്ടു പോയ പെനാൾട്ടി ഷൂട്ടൗട്ട് വന്നത്. രണ്ട് ടീമും 12 വീതം കിക്കുകൾ പെനാൾട്ടി ഷൂട്ടൗട്ടിൽ എടുത്തു. മൂന്ന് തവണ എ സി മിലാൻ പെനാൾട്ടി നഷ്ടപ്പെടുത്തിയപ്പോഴും വിജയിക്കാൻ ഉള്ള അവസരം റിയോക്ക് ഉണ്ടായിരുന്നു. എന്നാൽ മൂന്ന് തവണയും അവരും പെനാൾട്ടി നഷ്ടപ്പെടുത്തി. അവസാനം റിയോ എവെ താരം അഡെർലെൻ എടുത്ത ഷൂട്ടൗട്ടിലെ 12ആമത്തെ കിക്ക് ഡൊണ്ണരുമ്മ തടുത്തതോടെ വിജയം മിലാൻ സ്വന്തമാക്കി.

Advertisement