അമ്പരപ്പിച്ച് പീറ്റർ ഹോഗെ വീണ്ടും, മിലാൻ ജൈത്രയാത്ര തുടരുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ സി മിലാൻ ഒരു വിജയം കൂടി നേടിക്കൊണ്ട് യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. നോർവീജിയൻ യുവതാരം ഹാൻസ് പീറ്റർ ഹോഗയുടെ മറ്റൊരു ഗംഭീര പ്രകടനമാണ് മിലാന് വിജയം നൽകിയത്‌. ഇന്നലെ സ്പാർട പ്രാഹയെ നേരിട്ട എ സി മിലാൻ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ആ ഗോൾ നേടിയത് 21കാരനായ ഹോഗെ ആയിരുന്നു.

മത്സരത്തിന്റെ 23ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് പന്തെടുത്ത് കുതിച്ച ഹോഗെ ഡിഫൻഡേഴ്സിനെ ഡ്രിബിൾ ചെയ്ത് അകറ്റി പന്ത് വലയിലേക്ക് കയറ്റുക ആയിരുന്നു. യുവതാരത്തിന്റെ ഈ സീസണിലെ നാലാം ഗോളാണിത്. 370 മിനുട്ട് മാത്രമെ താരം ഈ സീസണിൽ കളിച്ചിട്ടുള്ളൂ. നാലു ഗോളും ഒരു അസിസ്റ്റും താരം ഇതിനകം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. വെറും 5 മില്യണായിരുന്നു ഹോഗെയെ ഈ സീസൺ തുടക്കത്തിൽ മിലാൻ സൈൻ ചെയ്തത്.

ഈ വിജയത്തോടെ ഗ്രൂപ്പ് എച്ചിൽ 13 പോയിന്റുമായി മിലാൻ ഒന്നാമത് ഫിനിഷ് ചെയ്തു. 11 പോയിന്റുമായി ലില്ലെ രണ്ടാമതും ഫിനിഷ് ചെയ്തു.