സുരക്ഷാ ഭീഷണി, മികിതാര്യൻ കളിക്കാൻ അസർബൈജാനിലേക്ക് പോകില്ല

യൂറോപ്പ ലീഗിൽ കരാബാഗിനെ നേരിടാൻ അസർബൈജാനിലേക്ക് പോകുന്ന ആഴ്സണൽ ടീമിൽ ഹെന്രിക് മികിതാര്യൻ ഉണ്ടാവില്ല. രാഷ്ട്രീയപരമായ കാരണങ്ങൾ കാണിച്ചാണ് ആഴ്സണൽ താരത്തെ സ്കോഡിൽ നിന്ന് ഒഴിവാക്കിയത്. അർമേനിയൻ പൗരനായ മികിതാര്യൻ അർമേനിയയുമായി ഏറെ നാളായി ഇടഞ്ഞു നിൽക്കുന്ന രാജ്യമായ അസർബൈജാനിലേക്ക് യാത്ര ചെയ്യുന്നത് നല്ലതാവില്ല എന്നാണ് ആഴ്സണൽ മാനേജ്മെന്റിന്റെ നിഗമനം.

അയൽ രാജ്യങ്ങളായ അസർബൈജാനും അർമേനിയയും തമ്മിൽ 2 യുദ്ധങ്ങൾ നടന്നിട്ടുണ്ട്. 1994 മുതൽ വെടിനിർത്തൽ നിലവിൽ ഉണ്ടെങ്കിലും ഇരു രാജ്യങ്ങളിലെ പൗരന്മാർക്ക് പരസ്പരം സഞ്ചരിക്കാനാവില്ല. പ്രത്യേക സാഹചര്യങ്ങളിൽ അനുമതി ആകാം എന്ന നിലയിൽ മികിതാര്യൻ അസർബൈജാനിൽ പ്രവേശിക്കാൻ യോഗ്യൻ ആണെങ്കിലും റിസ്ക് എടുക്കേണ്ട എന്നതാണ് ആഴ്സണൽ മാനേജ്മെന്റ് തീരുമാനിച്ചത്.

Previous articleലൈംഗിക ചൂഷണ ആരോപണങ്ങൾ നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
Next articleപരിക്ക്, ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഏകദിന പരമ്പരയില്‍ നിന്ന് പുറത്ത്