അടുത്ത റൗണ്ട് ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും റയൽ സോസിഡാഡിനെതിരെ

Img 20210219 010927
- Advertisement -

യൂറോപ്പ ലീഗിൽ ഇന്ന് നടക്കുന്ന നോക്കൗട്ട് റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്പാനിഷ് ക്ലബായ റയൽ സോസിഡാഡിനെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓൾഡ് ട്രഫോർഡിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്‌. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു‌. അതുകൊണ്ട് തന്നെ ഇന്ന് യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമായിരിക്കും.

പ്രീക്വാർട്ടർ ഏതാണ്ട് ഉറപ്പിച്ചത് കൊണ്ട് കാര്യമായ മാറ്റങ്ങളുമായാകും യുണൈറ്റഡ് ഇന്ന് ഇറങ്ങുക. ബ്രൂണൊ ഫെർണാണ്ടസ്, റാഷ്ഫോർഡ്, ലൂക് ഷോ, ബിസാക എന്നിവർക്ക് ഒക്കെ ഇന്ന് വിശ്രമം ലഭിച്ചേക്കും. ഷോല ഷരൊട്ടെറി, അമദ് ദിയാലോ എന്നിവരിൽ ആരെങ്കിലും ഒരാൾ ഇന്ന് യുണൈറ്റഡ് ആദ്യ ഇലവനിൽ ഉണ്ടാകും. കവാനിയും വാൻ ഡെ ബീകും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ തിരികെയെത്താനും സാധ്യതയുണ്ട്. ഡി ഹിയക്ക് പകരം ഡീൻ ഹെൻഡേശ്സണും ഇന്ന് ആദ്യ ഇലവനിൽ എത്തും. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക.‌ സോണി നെറ്റ്വർക്കിൽ മത്സരം തത്സമയം കാണാം.

Advertisement