കോപ അമേരിക്കയിലേക്ക് ഇന്ത്യക്ക് ക്ഷണം, നഷ്ടമായത് സ്വപ്ന പോരാട്ടങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷം നടക്കേണ്ടിയിരുന്ന കോപ അമേരിക്കയിലേക്ക് ഇന്ത്യൻ ഫുട്ബോൾ ടീമിന് ക്ഷണം ഉണ്ടായിരുന്നതായി എ ഐ എഫ് എഫ് വ്യക്തമാക്കി. അർജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ട ടൂർണമെന്റിൽ നിന്ന് ഓസ്ട്രേലിയയും ഖത്തറും കഴിഞ്ഞ ദിവസം പിന്മാറുന്നതായി അറിയിച്ചിരുന്നു. ഓസ്ട്രേലിയ ആണ് പകരം ഇന്ത്യയെ പങ്കെടുപ്പിക്കുന്നതിനെ കുറിച്ച് ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷനോട് സംസാരിച്ചത്. ടൂർണമെന്റ് അധികൃതർ ഇതു സംബന്ധിച്ച് ഇന്ത്യയുമായി ചർച്ചകളും നടത്തി.

എന്നാൽ ഏഷ്യൻ കപ്പിനും ലോകകപ്പിനുമുള്ള യോഗ്യതാ മത്സരങ്ങൾ നടക്കുന്നതിനാൽ ഖത്തറിനെയും ഓസ്ട്രേലിയയെയും പോലെ ഇന്ത്യക്കും ഇത്തവണ കോപ അമേരിക്കയിൽ പങ്കെടുക്കാൻ ആവില്ല‌. ഇതുകൊണ്ട് തന്നെ ഇന്ത്യ ക്ഷണം നിരസിക്കുകയായിരുന്നു. നെയ്മർ, മെസ്സി, സുവാരസ് പോലുള്ള ലോകോത്തര താരങ്ങൾക്ക് എതിരെ കളിക്കാനുള്ള അവസരമാണ് നഷ്ടമായത് എന്നും എന്നാൽ സമീപഭാവിയിൽ തന്നെ ഈ അവസരം വീണ്ടും വരുമെന്നാണ് പ്രതീക്ഷ എന്നും ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റിമാച് പറഞ്ഞു.

ഓസ്ട്രേലിയയും ഖത്തറും പിന്മാറിയതോടെ പത്തു ടീമുകളുമായാകും ഇത്തവണ കോപ അമേരിക്ക നടക്കുക.