ജയവുമില്ല ഗോളുമില്ല, മാഞ്ചസ്റ്റർ യുണൈറ്റഡ് ദുരിതം തുടരുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദുരിതകാലം ഇപ്പോൾ ഒന്നും തീർന്നേക്കില്ല. ഇന്ന് നടന്ന യൂറൊപ്പ ലീഗ് മത്സരത്തിലും വിജയം കണ്ടെത്താൻ സോൾഷ്യാറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ഇന്ന് ഡച്ച് ക്ലബായ ആൽക്മറിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾരഹിത സമനിലയാണ് വഴങ്ങിയത്. എപ്പോഴും ഗോളടിക്കാൻ ആണ് യുണൈറ്റഡ് കഷ്ടപ്പെടാറ് എങ്കിൽ ഇന്ന് ഗോളവസരം ഉണ്ടാക്കാൻ വരെ ആയില്ല.

ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ വരെ കഴിയാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി അവസാനിപ്പിച്ചത്. ഗോൾ കീപ്പർ ഡിഹിയയുടെ മികവ് മാത്രമാണ് യുണൈറ്റഡിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്. യുവതാരങ്ങളെ ആണ് ഇറക്കിയത് എങ്കിലും അതൊന്നും ഇന്നത്തെ യുണൈറ്റഡിന്റെ പ്രകടനത്തെ ന്യായീകരിക്കില്ല. ഇന്ന് കൂടെ വിജയിക്കാതെ ആയതോടെ എവേ മത്സരങ്ങളിൽ വിജയമില്ലാതെ യുണൈറ്റഡ് 10 മത്സരങ്ങൾ കടന്നു. അവസാന നാലു മത്സരങ്ങളിൽ യുണൈറ്റഡ് ആകെ നേടിയത് രണ്ട് ഗോളുകളാണ്. ജയിച്ചത് ഒരു മത്സരവും.

Previous articleയൂറോ യോഗ്യത, ഫ്രഞ്ച് സ്‌കോഡിൽ പോഗ്ബയില്ല
Next articleയൂറോപ്പിൽ 39 വർഷങ്ങൾക്ക് ശേഷം വോൾവ്സിന് ഒരു വിജയം