യൂറോപ്പ ലീഗ് ഗ്രൂപ്പുകളായി, ലെസ്റ്റർ സിറ്റി നാപോളിയുടെ ഗ്രൂപ്പിൽ

Leicester City Europa League

ഈ വർഷത്തെ യൂറോപ്പ ലീഗിനുള്ള ഗ്രൂപ്പുകൾ തീരുമാനമായി. പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റിയുടെ ഗ്രൂപ്പിൽ ഇറ്റാലിയൻ വമ്പന്മാരായ നാപോളിയും ഉൾപെട്ടിട്ടുണ്ട്. നാപോളിയെ കൂടാതെ സ്പാർട്ടക് മോസ്‌ക്വാ, ലെഗിയ എന്നിവരാണ് ഗ്രൂപ്പ് സിയിൽ ലെസ്റ്റർ സിറ്റിയുടെ എതിരാളികൾ. പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിന്റെ അവസാന ദിവസമാണ് ലെസ്റ്റർ സിറ്റി യൂറോപ്പ ലീഗിലേക്ക് പിന്തള്ളപ്പെട്ടത്.

ഗ്രൂപ്പ് എഫിൽ മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ്ഹാമിന്റെ എതിരാളികൾ ഡൈനാമോ സാഗ്രെബ്, ഗെങ്ക്, റാപിഡ് വൈൻ എന്നിവരാണ്. 2006-07 സീസണ് ശേഷം ആദ്യമായാണ് വെസ്റ്റ്ഹാം യൂറോപ്പിൽ കളിക്കുന്നത്.

Previous article432 റൺസിന് ഇംഗ്ലണ്ട് ഓള്‍ഔട്ട്, 354 റൺസ് ലീഡ്
Next articleകരുതലോടെ തുടങ്ങിയ ഇന്ത്യയ്ക്ക് ലഞ്ചിന് തൊട്ടുമുമ്പ് രാഹുലിനെ നഷ്ടം, മുന്നിലുള്ളത് വന്‍ കടമ്പ