യുഫേഫ യൂറോപ്പ ലീഗ് സെമി ഫൈനലിലേക്ക് മുന്നേറി യുവന്റസ്. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച അവർ രണ്ടാം പാദത്തിൽ പോർച്ചുഗലിൽ സ്പോർട്ടിങിനെ 1-1 നു സമനിലയിൽ തളക്കുക ആയിരുന്നു. സ്പോർട്ടിങ് ലിസ്ബണിന്റെ ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ഇറ്റാലിയൻ ക്ലബ് ആണ് ആദ്യം മുന്നിൽ എത്തിയത്. ഒമ്പതാം മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ അലക്‌സ് സാൻഡ്രോയുടെ പാസിൽ നിന്നു റാബിയോറ്റ് യുവക്ക് ആയി ഗോൾ നേടി.

എന്നാൽ 20 മത്തെ മിനിറ്റിൽ റാബിയോറ്റ് പെനാൽട്ടി വഴങ്ങിയപ്പോൾ സ്പോർട്ടിങിന് മത്സരത്തിൽ തിരിച്ചു വരാൻ അവസരം ലഭിച്ചു. പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട മാർകസ് എഡ്വാർഡ്സ് പോർച്ചുഗീസ് ക്ലബിന് പ്രതീക്ഷ നൽകി. തുടർന്ന് സമനില ഗോളിന് ആയി അവർ പരിശ്രമിച്ചു എങ്കിലും യുവന്റസ് പ്രതിരോധം കീഴടങ്ങിയില്ല. മത്സരത്തിൽ 13 ഷോട്ടുകൾ ആണ് അവർ ഉതിർത്തത്. ജയത്തോടെ യൂറോപ്പ ലീഗ് സെമി ഫൈനൽ ഉറപ്പിച്ച യുവന്റസ് സെമിയിൽ സ്പാനിഷ് ക്ലബ് സെവിയ്യയെ നേരിടും.














