ലെവർകൂസനെ വീഴ്ത്തി ഇന്റർ മിലാൻ യൂറോപ്പ ലീഗ് സെമിയിൽ

Newsroom

ജർമ്മനിയിൽ ചെന്ന് ജർമ്മൻ ടീമായ ബയേർ ലെവർകൂസനെ വീഴ്ത്തി കൊണ്ട് ഇന്റർ മിലാൻ സെമി ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. കൊണ്ടെയുടെ ടീമിന്റെ സമ്പൂർണ്ണ ആധിപത്യമാണ് ഇന്ന് തുടക്കം മുതൽ കാണാൻ ആയത്. ഈ സീസണിൽ ഉടനീളം ലെവർകൂസൻ കാഴ്ചവെച്ച മനോഹര ഫുട്ബോൾ ഒന്നും ഇന്ന് കാണാനും കഴിഞ്ഞില്ല.

ഇന്ന് ആദ്യ 21 മിനുട്ടിൽ തന്നെ ഇന്റർ മിലാൻ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. 15ആം മിനുട്ടിൽ ബരെല്ല ആയിരുന്നു ആദ്യ ഗോൾ നേടിയത്. പിന്നാലെ ആശ്ലി യങ്ങിന്റെ പാസ് സ്വീകരിച്ച് ലുകാകു ഇന്റർ മിലാന്റെ രണ്ടാം ഗോളും നേടി. ലുകാകു ഇത് തുടർച്ചയായ ഒമ്പതാം യൂറോപ്പ ലീഗ് മത്സരത്തിലാണ് ഗോൾ നേടുന്നത്. അത് ഒരു റെക്കോർഡുമാണ്.

കായ് ഹവേർട്സിലൂടെ ഒരു ഗോൾ മടക്കാൻ ആദ്യ പകുതിയിൽ തന്നെ ലെവർകൂസന് ആയെങ്കിലും പിന്നീട് സമനില ഗോൾ നേടാൻ അവർക്കായില്ല. ശ്കതറും ബേസലും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ഇന്റർ സെമിയിൽ നേരിടുക