ഇബ്രാഹിമോവിചിന് ഗോൾ, യൂറോപ്പ ലീഗിൽ എ സി മിലാന് വിജയം

- Advertisement -

ഒരു ഇടവേളയ്ക്ക് ശേഷം യൂറോപ്പിലേക്ക് തിരികെ എത്തിയ എ സി മിലാന് വിജയം. ഇന്നലെ നടന്ന യൂറോപ്പ ലീഗിലെ യോഗ്യത റൗണ്ടിൽ അയർലണ്ട് ക്ലബായ ഷാംറോക്ക് റോവേഴ്സിനെ ആണ് എ സി മിലാൻ നേരിട്ടത്. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിക്കാൻ മിലാനായി. യുവ ഇറ്റാലിയൻ താരം ടൊണാലൊയുടെ എ സി മിലാനു വേണ്ടിയുള്ള അരങ്ങേറ്റവും ഇന്നലെ ഉണ്ടായി.

മത്സരത്തിന്റെ 23ആം മിനുട്ടിൽ ഇബ്രാഹിമോവിചാണ് മിലാന്റെ ആദ്യ ഗോൾ നേടിയത്‌. മിലാന്റെ സീസണിലെ ആദ്യ ഗോൾ കൂടിയാണിത്. രണ്ടാം പകുതിയിൽ ബോക്സിന് പുറത്ത് നിന്നുള്ള മനോഹര സ്ട്രൈക്കിലൂടെ ചാഹനൊഗ്ലു മിലാന്റെ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു. ഇനി തിങ്കളായ്ച സീരി എയിലെ ആദ്യ മത്സരത്തിൽ മിലാൻ ബൊളൊഗ്നയെ നേരിടും.

Advertisement