ക്ലാസിക് കവാനി, മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമി ഫൈനലിൽ

20210416 004927
Credit: Twitter
- Advertisement -

ഒരിക്കൽ കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് സെമി ഫൈനലിൽ. ഇന്ന് രണ്ടാം പാദ ക്വാർട്ടറിലും ഗ്രാനഡയെ തോല്പ്പിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിലേക്ക് മുന്നേറിയത്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം. ആദ്യ പാദത്തിലെ 2-0ന്റെ വിജയം കൂടെ എടുത്താൽ അഗ്രിഗേറ്റ് സ്കോറിൽ 4-0- ന്റെ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്‌.

ഇന്ന് ആറാം മിനുട്ടിൽ തന്നെ ഗോൾ നേടാൻ യുണൈറ്റഡിനായി‌. ഇടതു വിങ്ങിൽ നിന്ന് ടെല്ലസ് നൽകിയ ക്രോസ് ഒരു ഹെഡറിലൂടെ പോഗ്ബ കവാനിയിലേക്ക് കൈമാറി. കവാനി ഒരു മനോഹര വോളിയിലൂടെ തന്റെ ഇടം കാലു കൊണ്ട് പന്ത് വലയിലേക്ക് എത്തിച്ചു. ഈ ഗോളിനു ശേഷം യുണൈറ്റഡിന് നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും പന്ത് ആരും ലക്ഷ്യത്തിൽ എത്തിച്ചില്ല. കവാനിയും ഗ്രീൻവുഡും ഒക്കെ പല തവണ ഗോളിന് അടുത്ത് എത്തി എങ്കിലും ലീഡ് വർധിച്ചില്ല. അവസാനം ഒരു സെൽഫ് ഗോളാണ് യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കിയത്‌

സെമിയിൽ റോമയെ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. അയാക്സിനെ തോൽപ്പിച്ച് ആണ് റോമ സെമിയിലേക്ക് എത്തിയത്.

Advertisement