യൂറോപ്പ ലീഗ് സെമി ഫൈനൽ ഫിക്സ്ചർ ആയി, റോമ vs മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ vs വിയറയൽ

Images (2)
- Advertisement -

ഇന്നലെ യൂറോപ്പ ക്വാർട്ടർ ഫൈനൽ രണ്ടാം പാദ സെമി ഫൈനൽ കൂടെ അവസാനിച്ചതോടെ സെമി ഫൈനലുകൾ തീരുമാനമായി. ക്ലാസിക് പോരാട്ടങ്ങൾ ആണ് സെമി ഫൈനലിൽ നടക്കുന്നത്. ആദ്യ സെമിയിൽ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറ്റാലിയൻ ക്ലബായ റോമയെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡും റോമയും തമ്മിൽ മുമ്പ് പ്രശസ്തമായ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. അത്തരം പോരാട്ടങ്ങൾ തന്നെയാകും ഫുട്‌ബോൾ പ്രേമികൾ ഉറ്റു നോക്കുന്നത്. അയാകസിനെ തോൽപ്പിച്ചാണ് റോമ സെമി ഫൈനലിൽ എത്തിയത്. സ്പാനിഷ് ക്ലബായ ഗ്രാനടയെ മറികടന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിൽ എത്തിയത്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ താരങ്ങളായ മികിതാര്യൻ, സ്മാലിംഗ് എന്നിവർ അവരുടെ മുൻ ക്ലബ്ബുകളെ നേരിടുന്നു എന്ന പ്രത്യേകതയും ഈ മത്സരങ്ങൾക്ക് ഉണ്ട്. രണ്ടാം സെമിയിൽ ആഴ്‌സണലും സ്പാനിഷ് ക്ലബായ വിയറയലും ആണ് നേർക്കുനേർ വരുന്നത്. രണ്ടു ക്ലബ്ബുകൾക്കും ചാമ്പ്യൻസ്‌ ലീഗ് യോഗ്യത നേടണമെങ്കിൽ ഇത്തവണ യൂറോപ്പ കിരീടം നേടിയെ പറ്റൂ. ഏപ്രിൽ 29നാണ് സെമി ഫൈനലുകൾ നടക്കുക.

Advertisement