യൂറോപ്പ ലീഗിൽ ഇന്ന് ആദ്യ സെമി ഫൈനൽ ആണ്. നേർക്കു നേർ വരുന്നത് രണ്ട് മികച്ച ടീമുകളും. ലാലിഗയിൽ നിന്ന് സെവിയ്യയും പ്രീമിയർ ലീഗിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് ഇന്ന് സെമിയിൽ നേർക്കുനേർ വരുന്നത്. ജർമ്മനിയിൽ വെച്ച് നടക്കുക പോരാട്ടം പ്രവചനാതീതം ആയിരിക്കും. രണ്ട് ടീമുകളും ഇപ്പോൾ ഗംഭീര ഫോമിലാണ് എന്നതാണ് സെമിയുടെ മാറ്റു കൂട്ടുന്നത്.
ക്വാർട്ടറിൽ കോബൻ ഹേവനെ പരാജയപ്പെടുത്തി ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിൽ എത്തിയത്. മാർഷ്യൽ, ബ്രൂണൊ ഫെർണാണ്ടസ്, പോഗ്ബ തുടങ്ങുയവരുടെ ഫോമിൽ തന്നെ ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതീക്ഷ. എങ്കിലും കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ കഴിയാത്തത് അവരെ സമ്മർദ്ദത്തിൽ ആക്കുന്നുണ്ട്. മറുവശത്ത് വോൾവ്സിനെ തോൽപ്പിച്ചാണ് സെവിയ്യ സെമിയിൽ എത്തിയത്.
യൂറോപ്പ ലീഗിൽ എന്നും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള ടീമാണ് സെവിയ്യ. ലൊപെറ്റിഗി പരിശീലകനായി എത്തിയത് മുതൽ തീർത്തും വ്യത്യസ്തമായ സെവിയ്യയെ ആണ് കാണാൻ കഴിയുന്നത്. ഒഅന്ത് കൈവശം വെച്ചുള്ള സെവിയ്യയുടെ ശൈലി തരണം ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് കഷ്ടപ്പെട്ടേക്കും. രണ്ട് വർഷം മുമ്പ് ചാമ്പ്യൻസ് ലീഗിൽ സെവിയ്യയെ നേരിട്ടപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം രുചിച്ചിരുന്നു. ഇന്ന് രാത്രി 12.30നാകും മത്സരം നടക്കുക.