“ഇത് സ്ഥിരം കഥ” , സിറ്റിയുടെ പരാജയത്തിലെ നിരാശ അറിയിച്ച് ഡി ബ്രുയിൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ലിയോണോട് പരാജയപ്പെട്ട് മാഞ്ചസ്റ്റർ സിറ്റി പുറത്തായതോടെ അവരുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ ഒരിക്കൽ കൂടെ തകർന്നിരിക്കുകയാ‌ണ്. ഇത് തുടർച്ചയായ മൂന്നാം വർഷമാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ട് പുറത്താകുന്നത്. ഈ പരാജയത്തിൽ കടുത്ത നിരാശയുണ്ട് എന്ന് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ കെവിൻ ഡിബ്രുയിൻ പറഞ്ഞു.

ഒരോ വർഷവും സ്ഥിരം കഥ ആവർത്തിക്കുകയാണ് എന്ന് ഡി ബ്രുയിൻ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി വിജയിക്കാൻ ഉള്ള കളി കളിച്ചില്ല എന്നും ഇത് പോര എന്നും അദ്ദേഹം പറയുന്നു. ഇന്നലെ മത്സരത്തിന്റെ തുടക്കം തന്നെ പാളി. രണ്ടാം പകുതിയിൽ അറ്റാക്ക് ചെയ്യാൻ പറ്റി എങ്കിലും അപ്പോഴേക്ക് മത്സരം കൈവിട്ട് പോയിരുന്നു എന്നും ഡിബ്രുയിൻ പറഞ്ഞു. ലിയോൺ ഈ വിജയം അർഹിക്കുന്നുണ്ട് എന്നും വേറെ ആരെയും പരാജയത്തിൽ കുറ്റപ്പെടുത്താൻ ഇല്ല എന്നും ബെൽജിയൻ മിഡ്ഫീൽഡർ പറഞ്ഞു.