യൂറോപ്പ ലീഗ ക്വാർട്ടർ ഫിക്സ്ചറുകൾ ആയി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ ലീഗിലെ പ്രീക്വാർട്ടർ മത്സരങ്ങൾ പൂർത്തി ആയതോടെ ക്വാർട്ടറിലെ പോരാട്ടങ്ങൾ തീരുമാനമായി. ഓഗസ്റ്റ് 10, 11 തീയതികളിൽ ജർമ്മനിയിൽ വെച്ചാണ് യൂറോപ്പ ലീഗ് മത്സരങ്ങൾ നടക്കുന്നത്. ഓഗസ്റ്റ് 10ന് നടക്കുന്ന മത്സരങ്ങളിൽ ഇംഗ്ലീഷ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡെന്മാർക്ക് ടീമായ കോബൻഹേവനെയും, ഇറ്റാലിയൻ ടീമായ ഇന്റർ മിലാൻ ജർമ്മൻ ടീമായ ബയേർ ലെകർകൂസനെയും നേരിടും.

ഓഗസ്റ്റ് 11ന് നടക്കുന്ന മത്സരത്തിൽ വോൾവ്സ് സെവിയ്യയെയും ബേസൽ ശക്തറെയും നേരിടും. വോൾവ്സ് സെവിയ്യ മത്സരത്തിലെ വിജയികൾ സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കോബൻഹേവൻ മത്സരത്തിലെ വിജയികളെ ആകും നേരിടുക. ഇന്റർ vs ലെവർകൂസൻ മത്സരത്തിലെ വിജയികൾ ബേസൽ vs ശക്തർ മത്സരത്തിലെ വിജയികളെയും നേരിടും.