യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ തീരുമാനമായി

യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ തീരുമാനിക്കാനായുള്ള നറുക്ക് കഴിഞ്ഞു. പ്രീക്വാട്ടറിലെ മത്സരങ്ങളുടെ രണ്ടാം പാദം ബാക്കി ഇരിക്കെ ആണ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചറുകൾ എത്തിയത്‌. മാഞ്ചസ്റ്റർ യുണൈറ്റഡും ലാസ്കും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിലെ വിജയികൾ, കോപൻഹെഗനും ഇസ്താംബൂൾ ബസക്ഷയറും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ക്വാർട്ടറിൽ നേരിടുക. ആദ്യ പാദത്തിൽ 5-0ന് ജയിച്ചു നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ക്വാർട്ടറിൽ എത്തുക എളുപ്പമാകും.

ശക്തറും വോൾവ്സ്ബർഗും തമ്മിലുള്ള മത്സരത്തിലെ വിജയികൾ ബേസലും ഫ്രാങ്ക്ഫർടും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ക്വാർട്ടറിൽ നേരിടുക. ഇന്റർ മിലാനും ഗെറ്റഫെയും തമ്മിലുള്ള വിജയികൾ ലെവർകൂസണും റേഞ്ചേഴ്സും തമ്മിലുള്ള മത്സരത്തിലെ വിജയികളെ നേരിടും. മറ്റൊരു ക്വാർട്ടറിൽ വോൾവ്സും ഒളിമ്പിയാകോസും തമ്മിലുള്ള പ്രീക്വാർട്ടർ വിജയികളെ റോമയും സെവിയ്യയും തമ്മിലുള്ള വിജയികളെയും നേരിടും. ജർമ്മനിയിൽ വെച്ച് ഒറ്റ പാദമായാണ് ക്വാർട്ടർ മത്സരങ്ങൾ നടക്കുക. ഓഗസ്റ്റിൽ ആണ് യൂറോപ്പ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുക.

Previous articleചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ തീരുമാനമായി, വൻ പോരാട്ടങ്ങൾ ഒരുങ്ങുന്നു
Next articleപ്രീമിയർ ലീഗിലെ മികച്ച താരമായി ബ്രൂണൊ ഫെർണാണ്ടസ്