പ്രീമിയർ ലീഗിലെ മികച്ച താരമായി ബ്രൂണൊ ഫെർണാണ്ടസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ജൂണിലെ മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് സ്വന്തമാക്കി. പ്രീമിയർ ലീഗിൽ എത്തി രണ്ടാം തവണയാണ് ബ്രൂണോ ഈ പുരസ്കാരത്തിന് അർഹനായിർക്കുന്നത്. നേരത്തെ ഫെബ്രുവരിയിലും ബ്രൂണൊ ഫെർണാണ്ടസ് ലീഗിലെ മികച്ച താരമായിരുന്നു.

ജൂണിൽ പ്രീമിയർ ലീഗിൽ ഒരു അസിസ്റ്റും ഒപ്പം നാലു ഗോളും നേടാൻ ബ്രൂണോക്ക് ആയിരുന്നു. ബ്രൂണോ വന്നതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ പ്രീമിയർ ലീഗിൽ പരാജയം അറിഞ്ഞിട്ടില്ല. ബ്രൂണോ തന്നെയാണ് ജൂണിലെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോളിനുള്ള അവാർഡും നേടിയത്. ബ്രൈറ്റണെതിരെ കൗണ്ടർ അറ്റാക്കിൽ നേടിയ ഗോളാണ് പുരസ്കാരം നേടിയത്.

Previous articleയൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ തീരുമാനമായി
Next articleനുനോ സാന്റോയ്ക്ക് പ്രീമിയർ ലീഗ് മാനേജർ അവാർഡ്