യൂറോപ്പ ലീഗ് ക്വാർട്ടർ ലൈനപ്പായി, മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗ്രനാഡ, അയാക്സിന് റോമ

20210203 033840
Credit: Twitter
- Advertisement -

ഇത്തവണത്തെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ പോർട്ടങ്ങൾ തീരുമാനമായി. ഇന്ന് നടന്ന നറുക്കിൽ മികച്ച പോരാട്ടങ്ങൾക്ക് തന്നെയാണ് കളം ഒരുങ്ങിയിരിക്കുന്നത്. ഏറ്റവും മികച്ച പോരാട്ടം നടക്കുന്ന അയാക്സും റോമയും തമ്മിലാണ്. ഇരു ടീമുകളും കിരീട പ്രതീക്ഷയുള്ള ടീമുകളാണ്. യൂറോപ്പ ലീഗിൽ ബാക്കിയുള്ള ടീമുകളിൽ ഏറ്റവും ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ടീമായ ഗ്രനാഡയെ നേരിടും.

കിരീട പ്രതീക്ഷകളുമായി ഇറങ്ങുന്ന അർട്ടേറ്റയുടെ ആഴ്സണലിന് മുന്നിൽ സ്ലാവിയ പ്രാഹ ആണ് ഉള്ളത്. മറ്റൊരു ക്വാർട്ടറിൽ വിയ്യറയൽ ഡിനാമി സഗ്റബിനെ നേരിടുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രനാഡ മത്സരത്തിലെ വിജയികൾ സെമി ഫൈനലിൽ അയാക്സ് റോന മത്സരത്തിലെ വിജയികളെ ആകുൻ നേരിടുക. വിയ്യറയൽ ഡിനാമോ മത്സരത്തിലെ വിജയികൾ സെമിയിൽ ആഴ്സണൽ സ്ലാവിയ മത്സരത്തിലെ വിജയികളെയും നേരിടും.

#UEL DRAW:

🇪🇸 Granada vs. 🏴󠁧󠁢󠁥󠁮󠁧󠁿 Man Utd
🏴󠁧󠁢󠁥󠁮󠁧󠁿 Arsenal vs. 🇨🇿 Slavia Prague
🇳🇱 Ajax vs. 🇮🇹 AS Roma
🇭🇷 Dinamo Zagreb vs. 🇪🇸 Villareal

Europa League semi-finals:

Granada or Man Utd 🆚 Ajax or Roma
Dinamo Zagreb or Villarreal 🆚 Arsenal or Slavia Prague

Advertisement