തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ടിന് ഐ.സി.സിയുടെ പിഴ

Markwoodengland
- Advertisement -

ഇന്ത്യക്കെതിരായ നാലാം ടി20യിലെ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടീമിന് സ്ലോ ഓവർ റേറ്റിന്റെ പേരിൽ പിഴ. മാച്ച് ഫീയുടെ 20 ശതമാനമാണ് ഇംഗ്ലണ്ട് പിഴയായി അടക്കേണ്ടത്. ഐ.സി.സി എലൈറ്റ് പാനൽ മാച്ച് റഫറിയായ ജവഗൽ ശ്രീനാഥ് ആണ് ഇംഗ്ലണ്ട് ടീമിന് പിഴയിട്ടത്. നിശ്ചിത സമയത്ത് എറിയേണ്ടതിലും ഒരു ഓവർ കുറച്ചാണ് ഇംഗ്ലണ്ട് ടീം എറിഞ്ഞത്. തുടർന്നാണ് ഐ.സി.സി ഇംഗ്ലണ്ടിന് പിഴയിട്ടത്.

ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗൻ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഐ.സി.സി ചുമത്തിയ കുറ്റം സമ്മതിച്ചതുകൊണ്ട് ഐ.സി.സിയുടെ വിചാരണ നേരിടേണ്ട ആവശ്യമില്ല. മത്സരത്തിൽ 8 റൺസിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര 2-2ന് സമനിലയിലാക്കിയിരുന്നു. പരമ്പരയിലെ അവസാന മത്സരം നാളെ അഹമ്മദാബാദിൽ വെച്ച് നടക്കും.

Advertisement