മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ യൂറൊപ്പ ലീഗ് കിരീടം നേടിക്കൊടുക്കാൻ ആയാൽ അത് തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായിരിക്കും എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ. താൻ തന്റെ ഫുട്ബോൾ കരിയറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ഒരു കിരീടം ക്ലബിന് നേടിക്കൊടുക്കാൻ ആയാൽ തന്റെ കരിയറിൽ ഇതുവരെ കിട്ടിയ ഏറ്റവും വലിയ നേട്ടമായിരിക്കും അത്. ഒലെ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി തനിക്ക് ഈ യൂറോപ്പ കിരീടം ഉയർത്താൻ ആകും എന്ന് വിശ്വസിക്കുന്നു. അങ്ങനെ സാധിച്ചാൽ അതായിരിക്കും തന്റെ ജീവിതത്തിൽ ഏറ്റവും അഭിമാനകരനായ നിമിഷം എന്നും ഒലെ പറയുന്നു. നാളെ ക്വാർട്ടർ ഫൈനൽ ഡെന്മാർക്ക് ക്ലബായ കോബൻ ഹേവനെ നേരിടാൻ ഇരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇനി മൂന്ന് മത്സരങ്ങൾ കൂടെ ജയിച്ചാൽ യുണൈറ്റഡിന് കിരീടം ഉയർത്താം.