ആരാധകർക്ക് നന്ദി, വില്ലിയൻ ചെൽസിയോട് യാത്ര പറഞ്ഞു

na

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുമായുള്ള തന്റെ ബന്ധം അവസാനിപ്പിക്കുന്നത് വില്ലിയൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ വഴിയാണ് താരം ലണ്ടൻ ക്ലബ്ബ്മായി ഉണ്ടായ 7 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്ന വിവരം അറിയിച്ചത്. താരം വരും ദിവസങ്ങളിൽ ആഴ്സണലിൽ ചേർന്നേക്കും.

2013 ഓഗസ്റ്റ് മാസത്തിലാണ് ശാക്തറിൽ നിന്ന് ചെൽസി വില്ലിയനെ ലണ്ടനിൽ എത്തിച്ചത്. തുടർന്ന് ചെൽസിക്ക് ഒപ്പം 2 പ്രീമിയർ ലീഗ്, 1 ലീഗ് കപ്പ്, 1 എഫ് എ കപ്പ്, 1 യൂറോപ്പ ലീഗ് കിരീടങ്ങൾ എന്നിവ നേടാൻ തരത്തിനായി. നിലവിലെ കരാർ അവസാനിച്ചതോടെ പുതുക്കാൻ ചെൽസി ശ്രമങ്ങൾ നടത്തിയെങ്കിലും താരം ആവശ്യപ്പെട്ട 3 വർഷത്തെ കരാർ നൽകാൻ ചെൽസി മടിച്ചതോടെ താരം സ്റ്റാംഫോഡ് ബ്രിഡ്ജിനോട് വിട പറയാൻ തീരുമാനിക്കുകയായിരുന്നു. ചെൽസി ആരാധകരോടും, ക്ലബ്ബിലെ മറ്റു സ്റ്റാഫുകളോടും ഉള്ള തന്റെ നന്ദി അറിയിച്ചതാണ് താരം തന്റെ വിടവാങ്ങൽ കുറിപ്പ് അവസാനിപ്പിച്ചത്.