യൂറോപ്പ ലീഗ് യോഗ്യതാ മത്സരത്തിൽ ബേൺലിക്ക് സമനില

- Advertisement -

യൂറോപ്പ ലീഗ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിന് ഇറങ്ങിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബേൺലിക്ക് സമനില. സ്കോട്ടിഷ് ക്ലബായ അബെർഡീനെ 1-1 എന്ന സ്കോറിനാണ് ആദ്യ പാദ മത്സരത്തിൽ ബേൺലി സമനിലയിൽ പിടിച്ചത്. 19ആം മിനുട്ടിൽ ആതിഥേയരായ അബെർഡീൻ ഒരു പെനാൾട്ടിയിലൂടെ മുന്നിൽ എത്തിയിരുന്നു. മക്കായ് ആണ് പെനാൾട്ടി സ്കോട്ടിഷ് ക്ലബിനായി വലയിൽ എത്തിച്ചത്.

കളി അവസാനിക്കാൻ 10 മിനുട്ട് മാത്രം ബാക്കിയുള്ളപ്പോൾ വോക്സ് ആണ് ബേൺലിക്ക് സമനില നൽകിയത്. ബേൺലിയുടെ യൂറോപ്യൻ മത്സരങ്ങളിലെ നീണ്ട കാലത്തിനു ശേഷമുള്ള ഗോളായിരുന്നു അത്. 51 വർഷം മുമ്പാണ് അവസാനമായി ബേൺലി യൂറോപ്പിൽ ഗോളടിച്ച സീസൺ. രണ്ടാം പാദ മത്സരം ഓഗസ്റ്റ് മൂന്നിനാണ് നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement