മരണ പോരാട്ടങ്ങൾക്ക് കളമൊരുങ്ങി യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടം

Jyotish

അടുത്ത സീസണിലെ യൂറോപ്പ ലീഗ് സീസണിലേക്കുള്ള ഗ്രൂപ്പുകളായി.
മൊണാക്കോയിലെ ഗ്രിമാൾഡി ഫോറത്തിൽ വെച്ച് നടന്ന ഡ്രോയിലാണ് ഓരോ ഗ്രൂപ്പിലുമുള്ള ടീമറിഞ്ഞത്. ആഴ്‌സണൽ,കെൽറ്റിക്ക്,ലെപ്‌സിഗ്, ലാസിയോ എന്നിവർക്ക് ശക്തമായ ഗ്രൂപ്പുകൾ മറികടന്ന് വേണം ഇത്തവണ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കാൻ.

പ്രീമിയർ ലീഗ് ടീമായ ആഴ്‌സണലിന് ശക്തമായ ഗ്രൂപ്പിലാണ് സ്ഥാനം ഗ്രൂപ്പ് ഈയിൽ സ്പോർട്ടിങ് ലിസ്ബണും അസര്ബൈജാന്റെ ക്വാറബാഗിനും ഉക്രേനിയൻ ടീമായ FK വോർസ്ക്ലക്കും ഒപ്പമാണ് സ്ഥാനം. മറ്റൊരു പ്രീമിയർ ലീഗ് ടീമായ ചെൽസിക്ക് താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലാണ് സ്ഥാനം. PAOK, BATE ,MOL വിടി എന്നിവർക്കൊപ്പം ഗ്രൂപ്പ് എല്ലിലാണ് ചെൽസിയുടെ സ്ഥാനം.

കെൽറ്റിക്ക് നേരിടേണ്ടത് രണ്ടു റെഡ്ബുൾ ടീമുകളെയാണ്. ലെപ്സിഗും സിസ്റ്റർ ക്ലബായ സാൽസ്ബർഗും കെൽറ്റിക്കും റോസെൻബർഗും അടങ്ങുന്നതാണ് ഗ്രൂപ്പ് ബി. സ്റ്റീവൻ ജെറാർഡും റെയ്ഞ്ചേഴ്‌സും നേരിടേണ്ടത് ഗ്രൂപ് ജിയിൽ സ്പാർട്ടക് മോസ്‌കോയെയും റാപ്പിഡ് വിയന്നയെയും വിയ്യ റയലിനെയുമാണ്.

ഗ്രൂപ്പ് എ യിൽ ബുണ്ടസ് ലീഗ ക്ലബായ ബയേർ ലെവർകൂസൻ താരതമ്യേന ശക്തി കുറഞ്ഞ ഗ്രൂപ്പായ ഗ്രൂപ്പ് എ യിലാണ്. കരുത്തരായ ലാസിയോയ്ക്കും അപ്പോലിനും മാഴ്‌സെയിലിനും ഒപ്പമാണ് ജർമ്മൻ കപ്പ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട്ട്.