ഇന്ന് യൂറോപ്പ ലീഗ് ഫൈനലിൽ ഇന്റർ മിലാൻ സെവിയ്യയെ നേരിടുകയാണ്. ഇന്ന് എന്തായാലും വിജയിക്കണം എന്ന് ഇന്റർ മിലാൻ പരിശീലകൻ കോണ്ടെ പറഞ്ഞു. ഫൈനലിൽ വിജയിക്കുന്നവരെ മാത്രമെ ലോകം ഓർക്കുകയുള്ളൂ എന്ന് കോണ്ടെ പറഞ്ഞു. പത്ത് വർഷത്തിനിടയിൽ ആദ്യമായാണ് ഇന്റർ മിലാൻ ഫൈനൽ എത്തുന്നത്. അതിൽ അഭിമാനമുണ്ട്. പക്ഷെ ഫൈനലിൽ വിജയിച്ചില്ല എങ്കിൽ ഈ യാത്രയ്ക്ക് ഒന്നും പ്രാധാന്യമുണ്ടാകില്ല എന്ന് കോണ്ടെ പറഞ്ഞു.
താൻ ഒരു ചാമ്പ്യൻസ് ലീഗ് ഫൈനൽ വിജയിച്ചിട്ടുണ്ട്. ഒപ്പം മൂന്ന് ഫൈനലിൽ പരാജയപ്പെടുകയും ചെയ്തു. അതുകൊണ്ട് തനിക്ക് അറിയാം വിജയിച്ചവരെ മാത്രമെ ചരിത്രം ഓർക്കുകയുള്ളൂ എന്ന്. കോണ്ടെ പറഞ്ഞു. ആര് ഈ സീസണിൽ യൂറോപ്പ ലീഗ നേടി എന്നത് മാത്രമെ ചരിത്രത്തിൽ ഉണ്ടാകു എന്നും കോണ്ടെ പറഞ്ഞു.