“ബാഴ്സലോണയുടെ വൻ പരാജയം റയൽ മാഡ്രിഡ് താരങ്ങൾ ആഘോഷിച്ചു” – ക്രൂസ്

- Advertisement -

ബാഴ്സലോണ കഴിഞ്ഞ ആഴ്ചയാണ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പരാജയം ഏറ്റുവാങ്ങിയത്. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിന് മുന്നിൽ 8-2ന് ആയിരുന്നു ബാഴ്സലോണ പരാജയപ്പെട്ടത്. ബാഴ്സലോണയുടെ ഈ പരാജയം റയൽ മാഡ്രിഡ് താരങ്ങൾ ആഘോഷിച്ചു എന്ന് റയലിന്റെ മധ്യനിര താരം ക്രൂസ് പറഞ്ഞു. റയൽ മാഡ്രിഡിന്റെ ഏറ്റവും വലിയ വൈരികളാണ് ബാഴ്സലോണ.

ബാഴ്സലോണ പരാജയപെട്ട ദിവസം റയൽ മാഡ്രിഡിന്റെ വാട്സാപ്പിൽ താരങ്ങൾ ആ പരാജയം ചെറുതായി തന്നെ ആഘോഷിച്ചു എന്ന് ക്രൂസ് പറഞ്ഞും എന്തൊക്കെയാണ് വാട്സാപ്പ് ഗ്രൂപ്പിൽ ഉണ്ടായത് എന്ന് പുറത്ത് പറയാൻ കഴിയില്ല. എന്നാൽ അവിടെ ആരുൻ ദുഖിതരല്ലായിരുന്നു എന്നും പല തരത്തിലുള്ള ആഘോഷങ്ങൾ നടക്കുക ആയിരുന്നു എന്നും ക്രൂസ് പറഞ്ഞു. ഇത്തവണ ലാലിഗയിൽ ബാഴ്സലോണയെ മറികടന്ന് റയൽ മാഡ്രിഡ് കിരീടം നേടിയിരുന്നു.

Advertisement