കാസോർള യൂറോപ്പ ലീഗ് ടീമിൽ, മികിതാര്യന് യൂറോപ്പയിൽ പുതിയ ജേഴ്സി നമ്പർ

ആഴ്‌സണൽ താരം മികിതാര്യൻ യൂറോപ്പ ലീഗിൽ അണിയുന്ന ജേഴ്സിയുടെ നമ്പർ ആഴ്‌സണൽ പുറത്തുവിട്ടു. പ്രീമിയർ ലീഗിൽ അലക്സിസ് സാഞ്ചസ് ധരിച്ച 7 നമ്പർ ജേഴ്സി അണിയുന്ന മികിതാര്യൻ യൂറോപ്പ ലീഗിൽ 77 എന്ന നമ്പർ ആവും അണിയുക. അതെ സമയം പരിക്കുമൂലം കഴിഞ്ഞ തവണ യൂറോപ്പ ലീഗിലേക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട കാസോർള 19 നമ്പറാവും അണിയുക. 2016 ഒക്ടോബർ മുതൽ പരിക്ക് മൂലം കാസോർള ടീമിന് പുറത്താണ്.

യൂറോപ്പ ലീഗിൽ ഇതുവരെ ആഴ്സണലിന്‌ വേണ്ടി ഏഴാം നമ്പർ ജേഴ്സി ധരിച്ചിരുന്നത് സാഞ്ചസ് ആയിരുന്നു. യുവേഫ നിയമ പ്രകാരം ഒരു സീസണിൽ രണ്ടു കളിക്കാർക്ക് ഓരോ നമ്പർ ധരിക്കാൻ പറ്റില്ല.  മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ട്രാൻസ്ഫറായി പോവുന്നതിനു മുൻപ് യൂറോപ്പ ലീഗിൽ സാഞ്ചസാണ് ഏഴാം നമ്പർ ജേഴ്‌സി അണിഞ്ഞിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലാണ് സാഞ്ചസ് ആഴ്‌സണലിന് വേണ്ടി കളിച്ചത്.

അതെ സമയം ഡോർട്മുണ്ടിൽ നിന്ന് ആഴ്‌സണലിലെത്തിയ ഓബ്മയാങ്ങിനും യൂറോപ്പ ലീഗിൽ ആഴ്‌സണലിന് വേണ്ടി കളിയ്ക്കാൻ സാധിക്കില്ല. ഫെബ്രുവരി 15നാണ് ആഴ്‌സണലിന്റെ അടുത്ത യൂറോപ്പ ലീഗ് മത്സരം. ഓസ്റ്റർസുണ്ടുമായിട്ടാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസിറ്റിയുടെ വിജയ കുതിപ്പ് ചെൽസി അവസാനിപ്പിച്ചു
Next articleപുൾഗ ടീമിൽ ഇല്ല, ബെർബെറ്റോവും ഗുഡ്ജോണും നേഗിയും പകരക്കാരുടെ ബെഞ്ചിൽ