കവാനിക്കും വാൻ ഡെ ബീകിനും പരിക്ക്, അമദും ഷോലയും യൂറോപ്പ ലീഗ് ടീമിൽ

Img 20210217 202007

നാളെ റയൽ സോസിഡാഡിനെ യൂറോപ്പ ലീഗിൽ നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ കവാനിയും വാൻ ഡെ ബീകും ഉണ്ടാകില്ല. രണ്ട് താരങ്ങളും മസിൽ ഇഞ്ച്വറി കാരണം ഇറ്റലിയിലേക്ക് യാത്ര ചെയ്യുന്ന സ്ക്വാഡിൽ ഇല്ല. സ്പെയിനിലേക്ക് കൊറോണ പ്രോട്ടോക്കോൾ കാരണം യാത്ര ചെയ്യാൻ പറ്റാത്തതിനാൽ ടൂറിനിലെ യുവന്റസിന്റെ ഗ്രൗണ്ടിൽ വെച്ചാണ് നാളെ മത്സരം നടക്കുന്നത്.

മാർഷ്യൽ, മക്ടോമിനെ എന്നിവരും പരിക്കിന്റെ പിടിയിലാണ്. എന്നാലും ഈ രണ്ടു താരങ്ങളും ഇറ്റലിയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. യുവതാരങ്ങളായ അമദ് ദിയാലോയും ഷോലെ ഷോറെടൈറും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ ഉണ്ട്. ഇരു താരങ്ങളും നാളെ അവരുടെ യുണൈറ്റഡ് സീനിയർ അരങ്ങേറ്റം നടത്താൻ സാധ്യതയുണ്ട്.

#mufc travelling squad to face Real Sociedad: De Gea, Henderson, Grant; Bailly, Lindelof, Maguire, Shaw, Telles, Tuanzebe, Wan-Bissaka, Williams; Amad, Fernandes, Fred, James, Mata, Matic, McTominay, Shoretire; Greenwood, Martial, Rashford #mulive

Previous articleഅമാനുഷികം സിറ്റിപാസ്! രണ്ടു സെറ്റ് പിറകിൽ നിന്നു നദാലിനെ തോൽപ്പിച്ച് യവനദേവൻ സെമിയിൽ!
Next articleഒഡീഷയെ തോൽപ്പിച്ച് ഗോവ വീണ്ടും പ്ലേ ഓഫ് സ്ഥാനത്ത്