ഒഡീഷയെ തോൽപ്പിച്ച് ഗോവ വീണ്ടും പ്ലേ ഓഫ് സ്ഥാനത്ത്

Img 20210217 211403

ഐ എസ് എല്ലിലെ പ്ലേ ഓഫ് പോരാട്ടം ആവേശത്തിൽ ആവുകയാണ്. ഇന്ന് നിർണായക മത്സരത്തിൽ എഫ് സി ഗോവ വിജയിച്ചതോടെ ഗോവ വീണ്ടും തിരികെ പ്ലേ ഓഫ് സ്ഥാനത്ത് എത്തി. ഇന്ന് ഒഡീഷയെ ഒന്നിനെതിരെ മൂന്നി ഗോളുകൾക്കാണ് ഗോവ തോൽപ്പിച്ചത്. തുടർച്ചയായ ആറു സമനിലക്ക് ശേഷമാണ് എഫ് സി ഗോവ ഒരു മത്സരം വിജയിക്കുന്നത്.

ഇന്ന് മത്സരം ആരംഭിച്ച് ആദ്യ 26 മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്താൻ ഗോവയ്ക്ക് ആയി. 18ആം മിനുട്ടിൽ നഗോരയുടെ ഒരു ബുള്ളറ്റ് ഹെഡറിലൂടെ ആയിരുന്നു ഗോവയുടെ ആദ്യ ഗോൾ. പിന്നാലെ 26ആം മിനുട്ടിൽ ഓർടിസ് ലീഡ് ഇരട്ടിയാക്കി. ഗ്ലെനിന്റെ ഒരു ത്രൂപാസ് സ്വീകരിച്ച് മുന്നേറിയ ഓർടിസ് ഒരു ചിപ് ഫിനിഷിലൂടെയാണ് ഗോൾ നേടിയത്.

29ആം മിനുട്ടിൽ മൊറീസിയോ ഒരു ഗോൾ ഒഡീഷയ്ക്ക് വേണ്ടി മടക്കിയത് കളി ആവേശത്തിലാക്കി. എങ്കിലും രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ ഇവാൻ ഗോൺസാലസ് നേടിയ ഗോൾ കളി ഗോവയുടേതാക്കി. ഈ വിജയത്തോടെ ഗോവ 27 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി. 27 പോയിന്റ് തന്നെയുള്ള ഹൈദരാബാദ് ആണ് മൂന്നാമത് ഉള്ളത്. മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് ആണ് ഹൈദരാബാദിനെ മുന്നിൽ ആക്കുന്നത്.

Previous articleകവാനിക്കും വാൻ ഡെ ബീകിനും പരിക്ക്, അമദും ഷോലയും യൂറോപ്പ ലീഗ് ടീമിൽ
Next articleഇന്ത്യയുടെ ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങള്‍ ഇറാഖിനും ലെബനനുമെതിരെ