മാഴ്സെക്ക് എതിരെ ബ്രൈറ്റന്റെ തിരിച്ചുവരവ്

Newsroom

Picsart 23 10 06 00 16 52 149
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ ലീഗിൽ ബ്രൈറ്റന്റെ മികച്ച തിരിച്ചുവരവ്. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഫ്രാൻസിൽ വെച്ച് മാഴ്സെയെ നേരിട്ട ബ്രൈറ്റൺ 2-2ന്റെ സമനില സ്വന്തമാക്കി. തുടക്കത്തിൽ രണ്ടു ഗോളുകൾക്ക് പിറകിൽ പോയ ബ്രൈറ്റൺ മികച്ച തിരിച്ചുവരവാണ് നടത്തിയത്. ആദ്യ പകുതിയിൽ 19ആം മിനുട്ടിൽ എമ്പെമ്പയുടെ ഗോളിൽ ആയിരുന്നു മാഴ്സെ ലീഡ് എടുത്തത്. തൊട്ടടുത്ത മിനുട്ടിൽ വെർടൗട്ടും മാഴ്സെക്ക് ആയി ഗോൾ നേടി. സ്കോർ 2-0.

Picsart 23 10 06 00 17 24 722

ആദ്യ പകുതിയിൽ മാഴ്സെ ആ ലീഡ് നിലനിർത്തി. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ പാസ്കൽ ഗ്രോസിലൂടെ ബ്രൈറ്റൺ ഒരു ഗോൾ മടക്കി. 88ആം മിനുട്ടിൽ ലാമ്പ്റ്റിയെ വീഴ്ത്തിയതിന് ബ്രൈറ്റണ് അനുകൂലമായി ഒരു പെനാൾട്ടി ലഭിച്ചു‌. ജാവോ പെഡ്രോ അത് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-2.

2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്രൈറ്റണ് 1 പോയിന്റ് ആണ് ഉള്ളത്. മാഴ്സെക്ക് 2 പോയിന്റും.