ബ്രൈറ്റണെ ഗോളിൽ മുക്കി റോമ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രൈറ്റണെ ഗോളിൽ മുക്കിയ റോമ. യൂറോപ്പ ലീഗ് പ്രീക്വാർട്ടർ ആദ്യപാദത്തിൽ റോമിൽ നടന്ന മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് റോമ തോൽപ്പിച്ചത്. തീർത്തും അറ്റാക്കിംഗ് ഫുട്ബോൾ കാഴ്ചവച്ച റോമ പതിമൂന്നാം മിനിറ്റിൽ ഡിബാലയിലൂടെയാണ് ലീഡ് എടുത്തത്.

റോമ 24 03 08 01 27 52 782

ആദ്യ പകുതി അവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പ് ലുക്കാകുവിലൂടെ ലീഡ് ഇരട്ടിയാക്കി കൊണ്ട് റോമ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിലും റോമ അറ്റാക്ക് തുടർന്നു. 64ആം മിനുട്ടിൽ മാഞ്ചിനിയിലൂടെ റോമ ലീഡ് മൂന്നാക്കി ഉയർത്തി. 68ആം മിനുട്ടിൽ ക്രിസ്റ്റന്റെ കൂടെ ഗോൾ നേടിയതോടെ റോമ വിജയം പൂർത്തിയാക്കി. അടുത്താഴ്ച ഇംഗ്ലണ്ടിൽ വച്ച് രണ്ടാം പദം മത്സരം നടക്കും