യൂറോപ്പ ലീഗിൽ ഇനി ബാക്കിയുള്ള ടീമുകളെ വെച്ച് നോക്കുമ്പോൾ കിരീടം നേടാൻ ഏറ്റവും സാധ്യത മാഞ്ചസ്റ്റർ യുണൈറ്റഡിനാണ് എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെർബറ്റോവ്. സ്ക്വാഡ് നോക്കുക ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ഫേവറിറ്റ്സ്. എന്നാൽ അത് പേപ്പറിൽ മാത്രമാണെന്നും ഫുട്ബോൾ ഗ്രൗണ്ടിലാണ് കളിക്കേണ്ടത് എന്നും ബൾഗേറിയൻ താരം പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം നേടുക ആണെങ്കിൽ അത് ആരാധകർക്ക് ഇടയിൽ പരിശീലകൻ ഒലെയുടെ സ്ഥാനം ഉറപ്പിക്കും. ഇതിനകം തന്നെ ക്ലബ് ബോർഡിന്റെ വിശ്വാസം മുഴുവനായി നേടാൻ ഒലെയ്ക്ക് ആയിട്ടുണ്ട്. അതുകൊണ്ട് ഒലെയുടെ ലക്ഷ്യവും യൂറോപ്പ ലീഗ് കിരീടം തന്നെ ആയിരിക്കും. ബെർബ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുക സെവിയ്യയിൽ നിന്നാകും എന്ന് ബെർബ പറയുന്നു. എന്നും സ്പാനിഷ് ടീമുകൾക്ക് എതിരെ യുണൈറ്റഡ് പതറുന്നതാണ് കാണാറുള്ളത് എന്നും ബെർബ ഓർമ്മിപ്പിക്കുന്നു. സെമിയി വെച്ചാകും യുണൈറ്റഡ് സെവിയ്യയെ നേരിടാൻ സാധ്യത.