ബാഴ്സലോണയെ ഗലറ്റസറെ സമനിലയിൽ തളച്ചു

Newsroom

ബാഴ്‌സലോണയിൽ നടന്ന തങ്ങളുടെ യൂറോപ്പ ലീഗ് ലാസ്റ്റ്-16 ആദ്യ പാദത്തിൽ തുർക്കിസു ക്ലബായ ഗലാറ്റസരെ ബാഴ്സലോണയെ ഞെട്ടിച്ചു. തുർക്കിഷ് ടീം ക്യാമ്പ് നൗവിൽ നിന്ന് 0-0 ന് സമനില നേടിയാമ്മ്് മടങ്ങുയത്. തുടർച്ചയായി നാല് വിജയങ്ങളുടെ ആത്മവിശ്വാസവുമായി ഇറങ്ങിയ സാവി ഹെർണാണ്ടസിന്റെ ടീം ഇന്നലെ ഒരുപാട് അവസരങ്ങൾ തുലച്ചത് വിനയായി.

ഗലാറ്റസറെയുടെ മികച്ച പ്രതിരോധമാണ് അവർക്ക് ഒരു പോയിന്റ് നൽകിയത്. 27ആം മിനുട്ടിൽ ഡിപേയുടെ ഫ്രീകിക്കിൽ നിനനയിരുന്നു ബാഴ്സലോണയുടെ ആദ്യ നല്ല ഗോൾ ശ്രമം വന്നത്. 62ആം മിനുട്ടിൽ അൽബയ്ക്കും മികച്ച അവസരം ലഭിച്ചു. ഗലാറ്റസറെയിൽ ലോണിൽ കളിക്കുന്ന ബാഴ്സലോണ ഗോൾ കീപ്പർ ഇനാകി പെനയുടെ പ്രകടനം ബാഴ്സക്ക് തിരിച്ചടിയായി. ഇനി അടുത്ത വ്യാഴാഴ്ച തുർക്കിയിൽ ചെന്ന് വിജയിച്ചാലെ ബാഴ്സലോണക്ക് യൂറോപ്പ ക്വാർട്ടർ കാണാൻ പറ്റു.