വാറ്റ്ഫോർഡിനെ തകർത്തെറിഞ്ഞ വോൾവ്സ് അറ്റാക്ക്

Newsroom

മോളിനെക്‌സ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ വോൾവ്സ് വാറ്റ്ഫോർഡിനെ 4-0ന് പരാജയപ്പെടുത്തിയിരുന്നു. ഈ തോൽവി വാറ്റ്‌ഫോർഡിനെ റിലഗേഷം ഭീഷണിയിൽ നിർത്തുകയാണ്. അവസാന 16 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ആകെ ഒരു ജയം മാത്രമാണ് വാറ്റ്ഫോർഡ് നേടിയത്. ഇന്നലെ ആദ്യ 21 മിനുട്ടിൽ തന്നെ വോൾവ്സ് മൂന്ന് ഗോളിന് മുന്നിൽ എത്തിയിരുന്നു.

13ആം മിനുട്ടിൽ റൗൾ ഹിമിനസിന്റെ ഗോൾ ആയിരുന്നു വോൾവ്സിന് ലീഡ് നൽകിയത്. 18ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിൽ നിന്ന് വോൾവ്സ് രണ്ടാം ഗോളും നേടി. 21ആം മിനുറ്റിലെ പൊഡൻസിന്റെ ഗോളിൽ 3-0ന്റെ ലീഡിൽ എത്തിയതോടെ വിജയം ഏതാണ്ട് ഉറപ്പായി. രണ്ടാം പകുതിയിൽ അവസാനം 85ആം മിനുട്ടിൽ റുബൻ നെവസ് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

ഈ വിജയത്തോടെ വോൾവ്സ് 8 മത്സരങ്ങളിൽ 43 പോയിന്റുമായി എട്ടാമത് നിൽക്കുകയാണ്. വാറ്റ്ഫോർഡ് 19ആം സ്ഥാനത്താണ് ഉള്ളത്.