യൂറോപ്പ ഫൈനലിൽ ചെൽസിയെ വേണ്ടെന്ന് ഒബമയാങ്

Staff Reporter

യൂറോപ്പ ലീഗ് ഫൈനലിൽ ആഴ്‌സണൽ ഫൈനലിൽ എത്തുകയാണെങ്കിൽ എതിരാളികളായി ചെൽസി വേണ്ടെന്ന് ആഴ്‌സണൽ ഫോർവേഡ് ഒബമയാങ്. ചെൽസിയെക്കാൾ എളുപ്പമുള്ള എതിരാളികൾ ഫ്രാങ്ക്ഫർട്ട് ആണെന്നും ആഴ്‌സണൽ ഫോർവേഡ് പറഞ്ഞു. നേരത്തെ ഈ സീസണിൽ ആഴ്‌സണലും ചെൽസിയും തമ്മിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ ഓരോ മത്സരം വീതം ഇരു ടീമുകളും ജയിച്ചിരുന്നു. സീസണിൽ  മൂന്നാമതൊരു തവണ ചെൽസിയോട് ഏറ്റുമുട്ടാൻ താല്പര്യം ഇല്ലെന്നും താരം പറഞ്ഞു.

യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ആഴ്‌സണൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വലൻസിയയെ തോൽപ്പിച്ച് ഫൈനൽ സാധ്യത സജീവമാക്കിയിരുന്നു. അതെ സമയം ചെൽസിയാവട്ടെ നിർണ്ണായകമായ എവേ ഗോൾ നേടി മത്സരം 1-1ന് സമനിലാക്കിയിരുന്നു. രണ്ടാം പാദത്തിൽ വലിയ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ആഴ്‌സണലും ചെൽസിയും സെമി ഫൈനലിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.