യൂറോപ്പ ലീഗ് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം തേടി ആഴ്‌സണൽ എഫ്.സി സൂറിച്ചിനെ നേരിടും. നിലവിൽ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിന് കഴിഞ്ഞ മത്സരത്തിൽ പി.എസ്.വിയോട് പരാജയപ്പെട്ടതിനാൽ ഇന്ന് ജയം അനിവാര്യമാണ്. സ്വിസ് ക്ലബുകൾക്ക് എതിരെ ഇത് വരെ കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ച ആഴ്‌സണൽ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അവരെ 2-1 നു മറികടന്നിരുന്നു. ചെൽസിക്ക് എതിരായ മത്സരം ലീഗിൽ വരുന്നതിനാൽ യുവതാരങ്ങൾക്ക് ആഴ്‌സണൽ അവസരം നൽകാൻ ആണ് സാധ്യത.
കഴിഞ്ഞ കുറെ മത്സരങ്ങളിൽ ഗോൾ കണ്ടത്താൻ വിഷമിക്കുന്ന ഗബ്രിയേൽ ജീസുസിന് ഗോൾ കണ്ടത്താൻ ഈ മത്സരം ചിലപ്പോൾ ആർട്ടെറ്റ പ്രചോദനപ്പെടുത്തിയാൽ താരം ടീമിൽ എത്തിയേക്കും. എങ്കിതിയ, ഹോൾഡിങ്, മാർക്വീനോസ്, ടിയേർണി, സാമ്പി ലോക്കോങോ എന്നിവർക്ക് ഒപ്പം കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ഇരട്ടഗോളുകൾ നേടിയ റീസ് നെൽസൺ എന്നിവർ ടീമിൽ ഇടം പിടിക്കും. പരിക്കിൽ നിന്നു മോചിതൻ ആവാത്ത ടർണറിന് പകരം റാംസ്ഡേൽ തന്നെയാവും ഗോൾ പോസ്റ്റിനു മുന്നിൽ. അതേസമയം പരിക്കിൽ നിന്നു മോചിതനായ മുഹമ്മദ് എൽനെനി ടീമിൽ എത്താനും സാധ്യതയുണ്ട്.